20 April 2024, Saturday

കുടുംബജീവിതം ആരംഭിക്കാനായി തടവിലുള്ള ഭര്‍ത്താവിന് ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജി നല്‍കി ഭാര്യ; വിഷയം പരിശോധിക്കുമെന്ന കോടതി

Janayugom Webdesk
August 13, 2021 4:31 pm

ഡെറാഡൂണ്‍: തടവുകാര്‍ക്ക് കുടുംബ ജീവിതം നയിക്കാനുള്ള ഭരണഘടനാ അവകാശം പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഈ വിഷയം സംബന്ധിച്ച് യുഎസ്, കാനഡ, ഓസ്ട്രേലിയ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയേയും ഒരു അഭിഭാഷകനേയും നിയമിച്ചു.

ചീഫ് ജസ്റ്റിസ് ആര്‍ എസ് ചൗഹാന്‍. ജസ്റ്റിസ് അലോക് കുമാര്‍ വെര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

കുടുംബ ജീവിതം ആരംഭിക്കുന്നതിനായി തടവില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 20 വര്‍ഷം തടവാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ജയിലിലായെന്നും തങ്ങള്‍ക്ക് കുടുംബ ജീവിതം ആരംഭിക്കാന്‍ സാധിച്ചില്ല എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം ഇത്തരമൊരു സാഹചര്യത്തില്‍ ജനിക്കുന്ന കുട്ടിയുടെ അവകാശങ്ങളും പരിശോധിക്കുമെന്ന് പറഞ്ഞ കോടതി വിഷയം പൊതുതാല്പര്യ ഹര്‍ജിയായി ഫയല്‍ ചെയ്തു. ജയില്‍ ചട്ടങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ഹര്‍ജി പരിഗണിക്കുക. ഈ മാസം 31ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Wife pleads for bail for impris­oned hus­band to start fam­i­ly life; The court will exam­ine the matter

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.