Saturday
23 Feb 2019

പച്ചകുത്തലിന് ഇത്രയും ശക്തിയുണ്ടാകുമെന്ന് കരുതിയില്ല; ഭാര്യ ഭര്‍ത്താവിനെ അടിച്ച് പരുവമാക്കി

By: Web Desk | Monday 23 July 2018 7:01 PM IST


കോയമ്പത്തൂർ :

പ്രണയവിവാഹത്തിന്റെ രണ്ടാംദിനം പൊതുവഴിയില്‍ ഭര്‍ത്താവിനെ ഭാര്യ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കോയമ്പത്തൂർ സായിബാബ കോളനിയിലാണ് സംഭവം. ആദ്യ രാത്രിയിൽ തന്റെ ഭർത്താവിന്റെ കൈയിൽ മറ്റൊരു പെൺകുട്ടിയുടെ പേര് പച്ചകുത്തിയിരിക്കുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കാര്യം തിരക്കിയപ്പോൾ ഭർത്താവ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മറ്റാരുമായി ബന്ധമില്ലായെന്നു ക്ഷേത്ര നടയിൽ വെച്ച് സത്യം ചെയ്യണമെന്ന് ഭാര്യ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പിറ്റേന്ന് ഇരുവരും ക്ഷേത്ര നടയിലെത്തിയെങ്കിലും ഭർത്താവ് സത്യം ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞു മാറിയത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.

ഇതിനിടയിൽ ഭാര്യയിൽ നിന്നു തല്ലു കൊള്ളുന്ന ഭർത്താവിന്റെ ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെ വീഡിയോ വൈറലായി മാറുകയായിരുന്നു. എന്നാൽ സംഭവം കൈവിട്ടു പോകുമെന്ന് കണ്ടതോടെ നാട്ടുകാർ പോലീസിൽ വിവരമറിച്ചു. പൊള്ളാച്ചി സ്വദേശികളായ ഇരുവരും ഒരു വർഷം നീണ്ട പ്രണയത്തിലായിരുന്നു. വീട്ടുകാരറിയാതെ വിവാഹം ചെയ്തതിനുശേഷം  കഴിഞ്ഞദിവസമാണ് ഇവരുവരും സായിബാബ കോളനിയിൽ എത്തിയത്.

Related News