കുടുംബ വഴക്ക്: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Web Desk
Posted on March 26, 2019, 10:36 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ സ്ത്രീ മരിച്ചു. ശാരി ആണ് മരിച്ചത്. സംഭവത്തില്‍ ശാരിയുടെ അമ്മ രമയ്ക്കും അച്ഛന്‍ കൃഷ്ണനും കുത്തേറ്റു. ഇരുവരും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശാരിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.