ഭാര്യയെ കൊ ന്ന കേസില്‍ ജാമ്യത്തിലിറങ്ങി; 2 സഹോദരിമാരെ കുത്തി കൊ ലപ്പെടുത്തി, മറ്റ് രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

Web Desk

ഹൈദരാബാദ്

Posted on June 30, 2020, 7:30 pm

ഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തിലായിരുന്ന പ്രതി രണ്ട് സഹോദരിമാരെ കുത്തിക്കൊ ന്നു. അഹമ്മദ് ബിൻ സലാം ഇസ്മയില്‍ എന്നയാളാണ് ജാമ്യത്തിലിറങ്ങി റസിയ ബീഗം(35) സാക്കിറ ബീഗം(45) എന്നീ സഹോദരിമാരെ കൊ ലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇസ്മയിലിന്റെ മറ്റൊരു സഹോദരി നൂറയ്ക്കും ഭര്‍ത്താവിനും പരിക്കേറ്റിട്ടിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ചന്ദ്രയാൻഗുട്ട പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷമാണ് ഇസ്മയില്‍ ഭാര്യയെ കൊ ലപ്പെടുത്തിയ കേസില്‍ അറസ്റ്റിലാകുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ റസിയ, സാക്കിറ എന്നിവരുടെ വീട്ടിലെത്തുകയും ഇരുവരെയും കത്തി കൊണ്ട് കു ത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

മാരകമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. പിന്നാലെ നാല് കിലോമീറ്റര്‍ അകലെയുള്ള ഇളയ സഹോദരി നൂറയുടെ വീട്ടില്‍ എത്തുകയും നൂറയെ ക ത്തികൊണ്ട് കുത്തുകയും ചെയ്തു. എന്നാല്‍ നൂറയുടെ ഭര്‍ത്താവ് ഒമര്‍ ഹസൻ തടയാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും പരിക്കേറ്റു.

ഇരുവരും മരണപ്പെട്ടുവെന്ന് കരുതിയാണ് ഇയാള്‍ ഇവിടെ നിന്നും പോയത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപ വാസികള്‍ ഇവരെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. സ്വത്ത് തര്‍ക്കമാണ് കൊ ലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇസ്മയിലിനായി അന്വേഷണം ശക്തിപ്പെടുത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: wife’s mu rder acc used out on b ail k ills 2 sis­ters

you may also like this video;