March 21, 2023 Tuesday

Related news

March 15, 2023
March 12, 2023
March 10, 2023
March 9, 2023
March 7, 2023
March 3, 2023
February 26, 2023
February 24, 2023
February 23, 2023
February 21, 2023

പ്രണയ വിവാഹം ചെയ്ത യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരപീഢനം: നായയെ പോലെ കെട്ടിയിട്ട് കുരയ്ക്കാൻ നിർബന്ധിച്ചു

Janayugom Webdesk
ഡല്‍ഹി
February 23, 2020 2:42 pm

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച്‌, തുടലില്‍ കെട്ടി, കുരയ്ക്കാന്‍ നിര്‍ബന്ധിച്ചു. ഇക്രാമുദ്ദീന്‍ എന്ന യുവാവിനെയാണ് ക്രൂരമര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. 2019 മെയ്യില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുപി — ഡൽഹി അതിര്‍ത്തിയിലുള്ള ഗാസിയാബാദിലെ കല്ലു ഗാര്‍ഹി എന്ന ഗ്രാമത്തിലാണ് സംഭവം. 2018ലായിരുന്നു ഇക്രാമുദ്ദീന്റെ വിവാഹം. ഫെബ്രുവരി 12‑ന് പെണ്‍കുട്ടിയുമായി ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഗാസിയാബാദില്‍ ഇക്രാമുദ്ദീന്റെ അയല്‍ക്കാരായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച്‌ കാലം മറ്റൊരിടത്ത് താമസിച്ച ഇക്രാമുദ്ദീന്‍ തിരികെ ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം, 2019 മെയ് 16‑ന്, വീട്ടില്‍ തിരികെ വന്നപ്പോഴാണ് അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി ഒരു വീട്ടില്‍ കൊണ്ട് വന്ന് കെട്ടിയിട്ടു.

വീഡിയോ കടപ്പാട്: ന്യൂസ് നേഷന്‍

ഇക്രാമുദ്ദീനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഒരു മേശയുടെ മേല്‍ വച്ചിരുന്ന തുടലില്‍ കഴുത്ത് കെട്ടിയിട്ടു. എന്നിട്ട് കുരയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയിലും മര്‍ദ്ദനം തുടരുകയായിരുന്നു. പരിക്കേറ്റ ഇക്രാമുദ്ദീന്‍ ആശുപത്രിയിലായി. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം സംഭവത്തില്‍ പരാതി നല്‍കാനായി മെയ് 21-ാം തീയതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തനിക്കെതിരെ ബലാത്സംഗക്കേസ് ഫയല്‍ ചെയ്യപ്പെട്ടതായി ഇക്രാമുദ്ദീന് മനസ്സിലാകുന്നത്. സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. എന്നാല്‍ ഗാസിയാബാദ് പൊലീസ് സ്റ്റേഷനില്‍ ഈ പരാതി ഫയല്‍ ചെയ്യുന്നത് ഇക്രാമുദ്ദീനെതിരെ അക്രമം നടന്ന പിറ്റേന്ന്, മെയ് 17‑നായിരുന്നു.തുടര്‍ന്ന് ഇയാള്‍ ജയിലിലാവുകയും ചെയ്തു. ഇക്രാമുദ്ദീന്‍ ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് നല്‍കി. ഈ കേസ് നല്‍കിയതിന്റെ പേരില്‍ വധഭീഷണി വരുന്നുണ്ടെന്നും, താനും ഭാര്യയും ഭയന്നാണ് ജീവിക്കുന്നതെന്നും ഇക്രാമുദ്ദീന്‍ പറയുന്നു.

Eng­lish Sum­ma­ry: wife’s rel­a­tives attacked young­ster viral video

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.