ജൂലിയൻ പോൾ അസാൻജ് അറസ്റ്റിൽ

Web Desk
Posted on April 11, 2019, 3:45 pm

വിക്കീലിക്സ് സ്ഥാപകന്‍ ജൂലിയൻ പോൾ അസാൻജിനെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇക്വഡോർ എംബസി നൽകി വന്നിരുന്ന അഭയം പിൻവലിച്ചതിന് പിറകെയായിരുന്നു അറസ്റ്റ്.

അസാൻജ് ഇക്വഡോറിന്റെ ലണ്ടൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്ന് നേരത്തെ തന്നെ ഇക്വഡോറിൽ നിന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ലൈംഗികാരോപണ കേസുകൾക്കും യുഎസ്സിലെ ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് വിട്ട കേസുകൾക്കുമാണ് അസാഞ്ചെയുടെ അറസ്റ്റ്.