19 April 2024, Friday

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്

Janayugom Webdesk
തൃശൂര്‍
February 10, 2022 2:10 pm

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. അതിരപ്പിള്ളി പുളിയിലപ്പാറ ജനവാസ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. രമേഷ് (48) ഭാര്യ ഷൈനി (38), മകന്‍ മൃദുഷ് (6) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്.

കഴിഞ്ഞ ദിവസം അതിരപ്പിള്ളിയില്‍വച്ച് അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

eng­lish summary;Wild attack in Athi­rap­pil­ly again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.