മറയൂരില്‍ സഞ്ചാരികളോട് ഇണങ്ങി കാട്ടുകൊമ്പന്‍

Web Desk
Posted on July 04, 2019, 10:38 pm
മൂന്നാര്‍— മറയൂര്‍ റോഡിനു സമീപം വിനോദ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി വിഹരിക്കുന്ന കാട്ടുകൊമ്പന്‍

മറയൂര്‍: വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഒറ്റയാന്റെ കുറുമ്പുകള്‍. മറയൂര്‍ — മൂന്നാര്‍ പാതയിലാണ് മൂന്നു ദിവസമായി കാട്ടുകൊമ്പന്‍ സ്ഥിരം കാഴ്ചയായിട്ടുള്ളത്. തലയാര്‍ മുതല്‍ പെരിയവരെ വരയുള്ള ഭാഗങ്ങളിലാണ് കാട്ടുകൊമ്പന്‍ സൈ്വരവിഹാരം നടത്തുന്നത്. തേയില തോട്ടങ്ങള്‍ക്കുള്ളിലുള്ള നീരുറവകളില്‍ നിന്നും വെള്ളംകുടിച്ചും പുല്ല് തിന്നും ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പനെ കാണാന്‍ നിരവധി സഞ്ചാരികളാണ് തടിച്ചുകൂടുന്നത്. സമീപത്ത് ചെല്ലുന്ന കന്നുകാലികളെ ആക്രമിക്കാനോ ഉപദ്രവിക്കാനോ ഒറ്റയാന്‍ മുതിര്‍ന്നിട്ടില്ലെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു.

ശബരി- പഴനി തീര്‍ത്ഥാടന പാതയുടെ ഭാഗമായ മറയൂര്‍— മൂന്നാര്‍ റോഡ് ഇപ്പോള്‍ കാട്ടാനകളുടെ താവളമായിരിക്കുകയാണ്. ചില കൊമ്പന്‍മാര്‍ ആക്രമണകാരികള്‍ ആയതിനാല്‍ തോട്ടങ്ങളില്‍ ഭീതിയോടെയാണ് മിക്കപ്പോഴും തൊഴിലാളികള്‍ക്ക് ജോലിചെയ്യേണ്ടി വരൂന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വളരെ ഇണക്കത്തോടെയാണ് കാട്ടുകൊമ്പന്‍ വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.