വന്യജീവി സങ്കേതത്തിൽ ട്രെക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മലയാളി യുവതി കൊല്ലപ്പെട്ടു. ഭർത്താവും സുഹൃത്തുക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോയമ്പത്തൂർ മാനഗറിൽ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയത്ത് ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ഭുവനേശ്വരിയും ഭര്‍ത്താവ് പ്രശാന്തും ഇവരുടെ സുഹൃത്തുക്കളും ഉള്‍പ്പെടെ ഒമ്പതുപേരാണ് പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തിലെ പാലമലയില്‍നിന്ന് വനത്തിലേക്ക് ട്രെക്കിങ്ങിന് പോയത്. പ്രശാന്തും ഭാര്യയും കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലുമാണ് പാലമലയില്‍ എത്തിയത്. തുടര്‍ന്ന് വനത്തിനുള്ളിലേക്ക് ട്രെക്കിങ് നടത്തുകയായിരുന്നു. ഇതിനിടെയാണ് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആനയെ കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവും സുഹൃത്തുക്കളുമാണ് ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ച വിവരം വനംവകുപ്പ് ജീവനക്കാരെ അറിയിച്ചത്. അതേസമയം സംഘം മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ട്രെക്കിങ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
YOU MAY ALSO LIKE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.