Janayugom Online
elephant attack

ആറളത്ത് കാട്ടാന ആക്രമണം: ഒരു സ്ത്രീ മരിച്ചു

Web Desk
Posted on October 30, 2018, 8:39 am

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറളത്താണ് സംഭവം. പതിമൂന്നാം ബ്ലോക്ക് 55ലെ കരിയത്തന്റെ ഭാര്യ ജാനു(55) ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ് കാട്ടാന ആക്രമിച്ചത്.