Janayugom Online
wild elephant

കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്

Web Desk
Posted on August 20, 2018, 9:09 pm

ഇരിട്ടി: മാക്കൂട്ടത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്. മാക്കൂട്ടം പോര്‍ട്ട് ലാന്റ് എസ്‌റ്റേറ്റ് ജീവനക്കാരന്‍ സലീഷ്‌കുമാറിനാണ് പരിക്കേറ്റത്. എസ്‌റ്റേറ്റിലേക്ക് നടന്നുപോകുന്നതിനിടെ കാട്ടാന പിന്നാലെ വന്ന് ആക്രമിക്കുകയായിരുന്നു. ഉടന്‍തന്നെ ഒപ്പമുള്ളവര്‍ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ എ കെ ജി ആശുപത്രിയിലേക്കും മാറ്റി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.