അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ

Web Desk

പാലക്കാട്

Posted on June 07, 2020, 9:32 am

സൈലന്റ് വാലിയിൽ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ് ഗർഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തിന് പിന്നാലെ അട്ടപ്പാടി കള്ളമലക്ക് സമീപം കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. 10 വയസ്സോളം പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചെരിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.

കാട്ടാന ചെരിഞ്ഞതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവു. വനത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റരളം ദൂരെയാണ് കുട്ടിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. കാട്ടാനക്കൂട്ടം ഏതാനം ദിവസങ്ങളായി ഇവിടെ ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആനയുടെ കൊമ്പ് നഷ്ടപ്പെട്ടിട്ടില്ല. ആനയുടെ ജഡത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Eng­lish summary:Wild ele­phan­t’s dead body found in Ele­phant.

You may also like this video: