വയനാട് മേപ്പാടിയിൽ കുളത്തിൽ വീണ കാട്ടാനകളെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. മേപ്പാടി കോട്ടനാട് സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിനുള്ളിലെ കുളത്തിലാണ് ഞായറാഴ്ച രാവിലെയോടെ രണ്ട് കാട്ടാനകൾ വീണത്. രാവിലെ നാട്ടുകാരാണ് കുളത്തില്‍ വീണ കൊമ്പനാനേയും പിടിയാനയേയും കണ്ടെത്തിയത്.
തുടര്‍ന്ന് വനപാലകരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് കാട്ടാനകളെ പുറത്തെത്തിച്ചത്. പൂര്‍ണമായും ചെളിനിറഞ്ഞ കുളമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. കുളത്തിന്റെ അരികുകള്‍ ജെസിബി ഉപയോഗിച്ചു ഇടിച്ച് വീതി കൂട്ടി വഴിയുണ്ടാക്കിയാണ് ആനകളെ കരയ്ക്ക് എത്തിച്ചത്.
English Summary; Two wild elephants fell in pond
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.