പുലർച്ചെ ഹോട്ടൽ ലോബിയിലെത്തിയ അതിഥിയെ കണ്ട് അമ്പരന്ന് ആളുകൾ! സോഷ്യൽ മീഡിയയിലൂടെ രണ്ട് മില്യൺ ആൾക്കാർ കണ്ട അതിഥി ഇതാണ് !- വീഡിയോ കാണാം

Web Desk

കൊളംബോ

Posted on January 20, 2020, 6:30 pm

പുലർച്ചെ ഹോട്ടൽ ലോബിയിലെത്തിയ അതിഥിയെ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. ആ അതിഥിയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. രണ്ട് മില്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ശ്രീലങ്കയിലെ ജെറ്റ്വിങ് യാല ഹോട്ടലിലാണ് സംഭവം. എത്തിയ അതിഥി ആരെന്നോ ഒരു കാട്ടാന. ലോബിയിലൂടെ നടന്ന കാട്ടാന അവിടുണ്ടായിരുന്ന വസ്തുക്കള്‍ തട്ടിയും മുട്ടിയും നോക്കുന്നുണ്ട് എങ്കിലും നഷ്ടമൊന്നും വരുത്തിയിട്ടില്ല. തുമ്പിക്കൈ കൊണ്ട് ലോബിയിലുള്ള വിളക്കുകളും കസേരകളുമൊക്കെ പരിശോധിക്കുന്നുണ്ട്.

അതിഥിയെ കാണാൻ ആളുകൾ വന്നതോടെ ഒന്ന് പതുങ്ങി എങ്കിലും അവരെയൊന്നും വകവെയ്ക്കാതെ മുന്നോട്ട് തന്നെ പോയി. ഹോട്ടലിലെ സ്ഥിരം സന്ദർശകനായ ഈ കാട്ടാനയ്ക്ക് നട്ട കോട്ട എന്നാണ് അധികൃതർ നൽകിയിരിക്കുന്ന പേര്. വീഡിയോയ്ക്ക് താഴെ വരുന്ന കമ്മന്റുകൾ ഏറെയും രസകരമാണ്. ഹോട്ടല്‍ പരിശോധിച്ച്‌ റിവ്യൂ നല്‍കാനെത്തിയതാണ് കാട്ടാന എന്നാണ് ചിലരുടെ പ്രതികരണം. സ്വിമ്മിങ് പൂള്‍ ചെറുതായതിനാല്‍ മൂന്ന് സ്റ്റാര്‍ മാത്രമാണ് ഹോട്ടലിന് ആന നല്‍കിയതെന്നും തുടങ്ങി നിരവധി കമ്മന്റുകൾ കൊണ്ട് നിറയുകയാണ് വീഡിയോ.

വീഡിയോ;

Eng­lish Sum­ma­ry: Wild Ele­phant vis­it the hotel lob­by in Sri lan­ka.