കാടിറങ്ങി ജനവാസ കേന്ദ്രത്തിൽ എത്തിയ ഒറ്റ കൊമ്പൻ ജനവാസ മേഖലയിൽ ഭീതിയുണർത്തുന്നു.
നേര്യമംഗലം റേഞ്ചിലെ പിണവുർകുടി ആനന്തൻകുടി മറ്റത്തിലാണ് ഒറ്റ കൊമ്പൻ്റെ ശല്യം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. മുൻ കാലങ്ങളിൽ വല്ലപ്പോഴും വന്ന് ചെറിയ തരത്തിൽ കൃഷി നാശം നടത്തി പോകുന്ന ഒറ്റ കൊമ്പൻ ഇത്തവണയെത്തി ജനവാസ മേഖലയിൽ തന്നെ തങ്ങുന്നതാണ് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുന്നത്.
പകൽ എന്നോ രാത്രി എന്നൊ വിത്യാസമില്ലാതെ ഒറ്റ കൊമ്പനെ റോഡിലും കൃഷിയിടങ്ങളിലും കാണുന്നതോടെ നാട്ടുകാർ പുറത്തിറങ്ങുവാൻ ഭയപ്പെടുകയാണ്. ഇതിനിടയിൽ നിരവധി പേരുടെ മരച്ചീനി, വാഴ, പെനാപ്പിൾ, പ്ലാവിലെ ചക്ക തുടങ്ങിയവ ഒറ്റ കൊമ്പൻ നശിപ്പിച്ചു. കൃഷി നാശം വരുത്തിയിട്ടും ആന തിരിച്ചു പോകാത്തതിനാൽ നാട്ടുകാർ പരാതിയുമായി നേര്യമംഗലം ഫോറസ്റ്റ് ഓഫീസിൽ എത്തി പരാതി നൽകി.ഇതേ തുടർന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടി പേടിപ്പിച്ചും ആനയെ ഉൾകാട്ടിലേക്ക് കടത്തിവിടുവാനുള്ള ശ്രമം നടത്തുന്നുണ്ട്. വനപാലകരുടെയും നാട്ടുകാരുടെയും ജീവന് ഭീക്ഷണിയായിത്തീർന്നിരിക്കുകയാണ് ഈ കൊമ്പൻ
ENGLISH SUMMARY: wild elephant went into village
You may also like this video