Friday
22 Nov 2019

കാട്ടാനയെ വിരട്ടിയോടിക്കാന്‍ കുങ്കിയാനകളെത്തി

By: Web Desk | Tuesday 25 September 2018 8:51 PM IST


പാലക്കാട്: നാട്ടുകാരുടെ കാട്ടാന പേടിയകറ്റാന്‍ മുതുമലയില്‍ നിന്നും പരിശീലനം കഴിഞ്ഞ കുങ്കിയാനകള്‍ ജില്ലയിലെത്തി. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള ധോണി സാറ്റലൈറ്റ് കേന്ദ്രത്തിലാണ് കുങ്കിയാനയെത്തിയത്.

ഒലവക്കോട്, വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ചുകളുടെ പരിധിയില്‍ കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കുങ്കിയാനകളെ കൊണ്ടുവരാന്‍ വനം വകുപ്പ് തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. മൃഗസംരക്ഷണവും പരിശീലനവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന മുതുമലയിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നും മൂന്നു മാസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയാണ് കുങ്കിയാന എത്തിയത്.

അടുത്ത ദിവസം രണ്ടാമത്തെ കുങ്കി ആനകളാണ് ജില്ലയില്‍ എത്തുന്നത്. ഇതില്‍ ഒരാനയെയാണ് നിലവില്‍ എത്തിച്ചിരിക്കുന്നത്. വയനാട്ടിലെ ബേസ് ക്യാമ്പില്‍ നിന്നും ഒരാഴ്ചയ്ക്കകം സുരേന്ദ്രനെന്ന കുങ്കി ആന കൂടി എത്തിച്ചേരുമെന്ന് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഷെയ്ക്ക് ഹൈദര്‍ ഹുസൈന്‍, വൈല്‍ഡ് ലൈഫ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അഞ്ജന്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

Related News