റയില്‍ ഫെന്‍സിംഗില്‍ കുരുങ്ങി കാട്ടാന ചരിഞ്ഞ സംഭവം: പ്രതിഷേധം ശക്തമാകുന്നു

Web Desk
Posted on December 17, 2018, 1:21 pm
 കഴിഞ്ഞ ദിവസം റെയില്‍ പെന്‍സിംഗില്‍ കുരുങ്ങി ചരിഞ്ഞ കാട്ടാന

ബിജു കിഴക്കേടത്ത്

ബംഗളൂരു: കര്‍ണാടകയിലെ നാഗര്‍ഹോളെ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ സ്ഥാപിച്ച റെയില്‍ പെന്‍സിംഗില്‍ കുരുങ്ങി കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും. കഴിഞ്ഞ 6 മാസത്തിനിടയില്‍ ഇന്ത്യയില്‍ ട്രെയിനിടിച്ചും വാഹനങ്ങള്‍ ഇടിച്ചു. വന അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പിവേലി, ഇലട്രിക് പെന്‍സിംഗ്, കൃഷിയിടങ്ങളിലെ ഇലട്രിക് പൊന്‍ സിംഗ്, വിഷം വെച്ചും ഇന്ത്യയില്‍ എകദേശം 40ലധികം ആനകളും കടുവയും പുലികളും കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.

Elephant

വെള്ളിയാഴ്ച രാത്രിയാണ് കര്‍ണാടകയിലെ രാജിവ്ഗാന്ധി ടൈഗര്‍ റിസര്‍വിലെ വിരനഹൊസ ഹള്ളിയിലെ കാട്ടാനയെത്തിയത്.വനത്തിലേക്ക് തിരികെ പോകുന്നതിനിടയിലാണ് മൂന്ന് മീറ്റര്‍ പൊക്കത്തിലുള്ള റെയില്‍ ഫെന്‍സിംഗ് മറികടക്കുന്നതിനിടയില്‍ കാട്ടാനയുടെ മുന്‍കാലുകള്‍ വേലിയില്‍ കുരുങ്ങിയത്. ആനത്താരകളിലും ടൈഗര്‍ റിസര്‍വുകളിലും വന്യ ജീവി സങ്കേതങ്ങളുടെ അതിര്‍ത്തിയില്‍ വന്യമൃഗങ്ങളുടെ ജീവന് ഭിഷണിയുര്‍ത്ത പ്രതിരോധ സംവിധാനങ്ങള്‍ പാടില്ലന്നെ ഉത്തരവ് നിലനില്‍ക്കെയാണ് പല സ്ഥലത്തും വേലികളുടെ നിര്‍മ്മാണം നടക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കടുവ സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെ സംരക്ഷിത മേഖലയായി തിരിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളതും സ്വകര്യ വ്യക്തികളുടെയും റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കണമെന്ന് ഇന്ത്യയിലെ വിവിധ കോടതികള്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും പലയിടത്തും പാലിക്കപ്പെട്ടില്ല.തമിഴ്‌നാട് മുതമലയില്‍ 50 ലധികം റിസോര്‍ട്ടുകള്‍ ഇതിനകം പൂട്ടി കഴിഞ്ഞു.

സുപ്രിം കോടതിയുടെ വിധി ഇന്ത്യയില്‍ മുഴുവന്‍ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.കഴിഞ്ഞ അഞ്ച് വര്‍ഷം വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യ ജിവന്‍ നഷ്ടപ്പെട്ടതിനും കൃഷി നശിച്ചതിനുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തത് നാനൂറ്റിമുപ്പത് കോടിയിലധികം രൂപയാണ്. കേന്ദ്രവനം പരിസ്ഥിതി മന്ത്രലായം സംരക്ഷിത മേഖലയിലെ റിസോര്‍ട്ടുകളെ കുറിച്ചും നിര്‍മ്മണ പ്രവത്തനങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് തേടിയിട്ടുണ്ട്. ആനത്താരകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്ലവിധ സംരക്ഷണ വേലികളും നീക്കം ചെയ്യണമെന്ന കര്‍ശന ഉത്തരവും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ പുറത്തിറക്കിയേക്കും.

elephant