പരിക്കേറ്റുചരിഞ്ഞ ആനയ്ക്ക് ചുറ്റും കണ്ണീരുമായി കൊമ്പന്മാര്‍; പിന്നാലെ മറ്റൊരു കാട്ടാനയും ചരിഞ്ഞു

Web Desk
Posted on July 11, 2019, 9:56 pm

മാനന്തവാടി: ലോറിയിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ നല്‍കി ഉള്‍കാട്ടിലേക്ക് വിട്ടയക്കുകയും, തുടര്‍ന്ന് കാട്ടിനുള്ളില്‍ ചരിയുകയും ചെയ്ത കാട്ടാനക്കു ചുറ്റും കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെ കരളലിയിക്കുന്ന വാര്‍ത്തകളാണ് വനത്തിനുള്ളില്‍ നിന്ന് നാട്ടിലേക്ക് വരുന്നത്.

elephant-death
ബാവലി ചമ്പാളം വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും ഏകദേശം അമ്പത് മീറ്റര്‍ മാറി തോല്‌പെട്ടി റെയ്ഞ്ചിലെ ബാവലി സെക്ഷനിലാണ് 40 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജഡത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുള്ളതായി വനപാലകര്‍ പറഞ്ഞു. ചില ഭാഗങ്ങള്‍ കടുവ ഭക്ഷണമാക്കിയ നിലയിലായിരുന്നു.

ബാവലി ചമ്പാളം വനത്തില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം

അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ജഡം വന്യ ജീവികള്‍ക്ക് ഭക്ഷണമാക്കുന്നതിനായി സ്ഥലത്തു തന്നെ ഉപേക്ഷിച്ചു. തോല്‌പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. സുനില്‍, ഫോറസ്റ്റര്‍മാരായ എ. നിഗേഷ്, സി.കെ. മഹേഷ്, കെ.യു. സുരേന്ദ്രന്‍, എന്‍.സി. വിജീഷ്, സി.ആര്‍. നന്ദകുമാര്‍, ടി. ഷമീര്‍ എന്നിവര്‍ മേല്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി.

elephant