November 30, 2023 Thursday

Related news

November 30, 2023
November 30, 2023
November 29, 2023
November 29, 2023
November 29, 2023
November 28, 2023
November 26, 2023
November 25, 2023
November 22, 2023
November 21, 2023

കാട്ടാനയുടെ ആക്രമണം; പശുവിനെ അഴിക്കാന്‍ പോയ മധ്യവയസ്‌കന് ദാരുണാന്ത്യം

Janayugom Webdesk
മലപ്പുറം
September 23, 2023 8:09 pm

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം. പോത്തുകല്ലിലാണ് സംഭവം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തില്‍ ജോസാണ് മരിച്ചത്. പശുവിനെ ആഴിക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. വന പ്രദേശത്തിനോടു ചേര്‍ന്നുള്ള ജനവാസ മേഖലയാണിത്. സമീപത്തുകൂടെ പോയ ഒരാളാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നേരത്തെയും ഈ പ്രദേശത്ത് കാട്ടനായുടെ ആക്രമണമുണ്ടായിരുന്നു.

Eng­lish Summary:wildelephant attack; The mid­dle-aged man who went to untie the cow met a trag­ic end
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.