August 19, 2022 Friday

Related news

March 2, 2022
September 12, 2020
August 24, 2020
February 17, 2020
February 17, 2020
February 16, 2020
January 18, 2020
December 22, 2019

തൃശ്ശൂർ കൊറ്റമ്പത്തൂരിലെ കാട്ടുതീ: ചികിത്സയിൽ ആയിരുന്ന ഒരു വനപാലകൻ കൂടി മരിച്ചു, മരണസംഖ്യ മൂന്നായി

Janayugom Webdesk
വടക്കാഞ്ചേരി
February 17, 2020 8:36 am

ദേശമംഗലം പള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപ്പെട്ട് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ഒരാൾ കൂടെ മരിച്ചു. താത്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി ശങ്കരനാണ് മരിച്ചത്. ഇതോടെ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി ദിവാകരൻ, താത്കാലിക വാച്ചർ വാഴച്ചാൽ സ്വദേശി വേലായുധൻ എന്നിവരാണ് ഇന്നലെ മരിച്ചത്.

ഇന്നലെ രാവിലെ മുതൽ കൊറ്റമ്പത്തൂരിലെ എച്ച്എൻ­എൽ തോട്ടത്തിൽ ആളിപടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥലത്തെത്തിയ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ 14 പേരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീ അണച്ചെങ്കിലും അഞ്ചര മണിയോടെ ശക്തമായ കാറ്റടിച്ചതോടെ തീ വീണ്ടും ആളിപ്പടരുകയായിരുന്നു. തീ ആളിയതോടെ വനം വകുപ്പ് ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടരുകയും പലരും വീഴുകയുമായിരുന്നു. ആളിപടർന്ന തീ അണച്ചു വരുന്നതിനിടെ മൂന്ന് പേരും തീയിൽ അകപെടുകയായിരുന്നു. പരിക്കേറ്റ ഫോറസ്റ്റ് ഗാർഡ് നൗഷാദിനെ ചെറുതുരുത്തി ആശുപത്രിയിൽ പ്രവേേശിപ്പിച്ചു. വനത്തിനുള്ളിലേക്ക് എത്തിചേരാനുള്ള സൗകര്യ കുറവ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Eng­lish Sum­ma­ry; Wild­fire in Thris­sur Kotam­bat­hoor, for­est guard died

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.