കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; 8000 പേരെ ഒഴുപ്പിച്ചു

Web Desk

കാലിഫോർണിയ

Posted on August 02, 2020, 9:38 pm

ദക്ഷിണ കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു. ഏകദേശം നാലായിരത്തിലധികം ഏക്കറിലേക്ക് തീവ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. പ്രദേശത്തുനിന്ന് 8,000ത്തോളം പേരെ മാറ്റിപാർപ്പിച്ചു.

2586 കെട്ടിടങ്ങളിൽ നിന്ന് 7800 പേരെയാണ് ഇതുവരെ ഒഴുപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 700 ഏക്കർ പടർന്നുപിടിച്ച കാട്ടുതീ ശനിയാഴ്ച വൈകുന്നേരമായതോടെ നാലായിരത്തിലധികം ഏക്കറിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:Wildfires are spread­ing in Cal­i­for­nia
You may also like this video