Web Desk

December 20, 2019, 2:57 pm

മംഗലാപുരത്ത് ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ  പ്രകടനം

Janayugom Online

കൊച്ചി: ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെനയത്തിനെതിരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇന്ത്യയിലുടനീളം പ്രക്ഷോഭത്തിനിറങ്ങുമെന്ന് ദേശീയ സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു .മംഗലാപുരത്തെ പോലീസ് തേർ വാഴ്ചയ്ക്ക് എതിരെ സി പി ഐ വോളന്റിയർ മാർ സമാധാനപരമായി ഇന്ന് പ്രകടനം നടത്തും .മാധ്യമപ്രവർത്തകരെ കുറ്റവാളികണക്കെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കുകയും നുണപ്രചാരണം നടത്തിയാലും സത്യം മറച്ചുവെയ്ക്കാനാവില്ല .ഇന്ത്യയിലെ യുവത്വം ആർ എസ് എസ് അജണ്ടയ്ക്കെതിരായി ജനാധിപത്യ രീതിയിൽ രംഗത്ത് വന്നു കഴിഞ്ഞു ‚പോലീസ് അഴിഞ്ഞാടിയാ ൽ ഇത്തരം സമരങ്ങളെ അടിച്ചമർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്.


മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രം വേണമോയെന്ന ചോദ്യത്തിന് മതാതീതമായ ഒരു രാജ്യം മതിയെന്ന് ഉത്തരം നൽകിയ ദേശീയ സമരനേതാക്കൾ മതാതീതമായ ഒരു ഭരണഘടന നിർമ്മിക്കുകയും മനുഷ്യനാണ് വലുതെന്ന് പ്രഖ്യാപിക്കുകയും ചെയ്തവരാണ് .മോഡി സർക്കാർ ആർ എസ് എസ് അജണ്ടയാണ് നടപ്പിലാക്കുന്നത് ‚ഗോൾവർക്കാരുടെ വിചാരധാരയാണ് അവരുടെ ഭരണഘടന .ഹിറ്റ്ലറാണ് അവരുടെ ആരാധന മൂർത്തി .എന്നാൽ യഥാർത്ഥ ഹിന്ദുക്കൾ ഈ ദുഷ്ടലാക്ക് തിരിച്ചറിയുകയും മതാതീതമായ ഇന്ത്യയുടെ മനസാക്ഷിക്കൊപ്പം നിൽക്കുകയും ചെയ്യും . ആർ എസ് എസ് നീക്കത്തിനെതിരെ മതേതര കക്ഷികളുടെ ഒരുമിച്ചുള്ള പോരാട്ടമാണ് രാജ്യം ആവശ്യപെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു .മാധ്യമ പ്രവർത്തകരെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തണം .മംഗലാപുരത്തെ മാദ്ധ്യമവേട്ട അപലപനീയമാണെന്നും ബിനോയ് പറഞ്ഞു .ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയങ്ങാം  ടി സി സഞ്ജിത് ‚മണ്ഡലം സെക്രട്ടറി സി എ ഷ കീർ  എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .