Wednesday
20 Feb 2019

ശബരിമല: ആചാരലംഘനമുണ്ടായാല്‍ ഇടപെടുമെന്ന് യുവമോര്‍ച്ച

By: Web Desk | Thursday 29 November 2018 7:30 PM IST

കോഴിക്കോട്: ശബരിമലയില്‍ ആചാരലംഘനം ഉണ്ടായാല്‍ ഇനിയും ഇടപെടുമെന്ന് യുവമോര്‍ച്ച. നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് ഇതുവരെ മാര്‍ച്ച് നടത്താന്‍ യുവമോര്‍ച്ച തീരുമാനിച്ചിട്ടില്ല. പിന്നെ എങ്ങിനെ അത് ഉപേക്ഷിക്കുമെന്ന് യുവേമാര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു ചോദിച്ചു. സമരത്തില്‍ നിന്നും ബിജെപി ഉള്‍പ്പെടെ പിന്‍വാങ്ങിയതായി യാതൊരു അറിവുമില്ല. യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിന്നും മാറ്റണമെന്നതായിരുന്നു യുവമോര്‍ച്ചയുടെ പ്രധാന ആവശ്യം. സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ അതിനുവേണ്ടിയായിരുന്നു നടത്തിയത്. അദ്ദേഹത്തെമാറ്റികഴിഞ്ഞു. ഇനിയും പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായാല്‍ ശക്തമായിത്തന്നെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

Related News