16 September 2024, Monday
KSFE Galaxy Chits Banner 2

Related news

April 5, 2023
March 13, 2023
January 24, 2023
January 11, 2023
May 31, 2022
May 8, 2022
May 7, 2022
April 25, 2022
April 17, 2022
March 22, 2022

കെജിഎഫ് 2 ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ? കോടികളുടെ കണക്ക് പുറത്ത്

Janayugom Webdesk
April 25, 2022 5:48 pm

ഇന്ത്യന്‍ സിനിമ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലോകമെങ്ങും വിജയ പ്രദര്‍ശനം തുടരുകയാണ് കെജിഎഫ് ചാപ്റ്റര്‍2. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തി. ഏപ്രില്‍ 15നാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്തത കെജിഎഫ് ചാപ്റ്റര്‍ 2 തിയേറ്റില്‍ റിലീസായത്. മാര്‍ച്ച് 25ന് 550 കോടി ബഡ്ജറ്റ് ചിത്രമായ രാജമൗലിയുടെ ആര്‍ആര്‍ആറിന് ഭീക്ഷണിയായോ കെജിഎഫ് ചാപ്റ്റര്‍2 എന്നാണ് ആരാധകര്‍ ആകാംഷയോടെ നോക്കുന്നത്. 

കെജിഎഫില്‍ സൂപ്പര്‍ സ്റ്റാര്‍ യാഷാണ് നായകനായി എത്തിയതെങ്കില്‍ ആര്‍ആര്‍ആറില്‍ ജൂനിയര്‍ എന്‍ടിയാറും രാം ചരണുമാണ് നായകന്മാര്‍. കെജിഎഫ് 1000 കോടിക്ലബിന് അടുത്തെത്തിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടാണ് പറത്ത് വരുന്നത്. നിലവില്‍ 900 കോടിയാണ് വെറും 12 ദിവസം കൊണ്ട് കെജിഎഫിന്റെ കളക്ഷന്‍. ആര്‍ആര്‍ആര്‍ 1100 കോടി കളക്ഷന്‍ നേടി കഴിഞ്ഞതായണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് തകരുമെന്നാണ് ഇതോടെ മനസിലാക്കാന്‍ സാധിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഉത്തര അമേരിക്കയുടെ കണക്കുകളും കെജിഎഫിന് കളക്ഷന്‍ നേട്ടത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 എത്തുന്നത്. ആദ്യ ഭാഗം 2018ലാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗത്തിന് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് രണ്ടാം ഭാഗത്തിനും പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രണ്ടാം ഭാഗത്തില്‍ ബോളിവുഡ് നടന്‍ സഞ്ജ് ദത്തും, റവീണ തണ്ഡനും അഭിനയിച്ചിട്ടുണ്ട്. ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയും ഒപ്പം തന്നെ പ്രതീക്ഷക്കൊത്ത നിലവാരം തന്നെ പുലര്‍ത്തിയിട്ടുണ്ടെന്ന് ചിത്രം കണ്ടിറങ്ങുന്നവര്‍ പറയുന്നു. ഫുള്ളി ആക്ഷന്‍ മാസ് എന്റര്‍ടെയ്ന്റ്മെന്റ് തന്നെയാണ് കെജിഎഫ് 2. അതേസമയം തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും ആര്‍ആര്‍ആര്‍ തിയേറ്ററുകളിലും പ്രദര്‍ശനം തുടരുകയാണ്. 

Eng­lish Summary:Will KGF2 break the record of RRR?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.