അരവിന്ദ് കെജ്‌രിവാളിന്‍റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി

Web Desk
Posted on January 12, 2019, 9:47 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി. ജനുവരി ഒമ്പതിന് കെജ്‌രിവാളിന്‍റെ ഔദ്യോഗിക മെയിലിലാണ് ഭീഷണിയെത്തിയത്.

ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോകും, അവളെ സംരക്ഷിക്കാന്‍ നിങ്ങളെക്കൊണ്ട് ആകുന്നത് ചെയ്യാമെന്നും സന്ദേശത്തിലുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇതൊന്ന് കണ്ടിട്ട് യാത്ര തുടങ്ങിക്കോളു

ഭീഷണി വന്നതോടെ ഡല്‍ഹി പൊലീസ് കെജ്‌രിവാളിന്‍റെ മകള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുകയാണ്. സംഭവത്തില്‍ സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു.