സ്വവര്‍ഗരതി സേനയിൽ അനുവദിക്കാനാവില്ല ; കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

Web Desk
Posted on January 10, 2019, 8:37 pm

ന്യൂഡല്‍ഹി : സൈനിക നിയമ പ്രകാരമേ സേനയിലെ കാര്യങ്ങള്‍ തീരുമാനിക്കാനാവുകയുള്ളൂവെന്നും സ്വവര്‍ഗരതി സൈന്യത്തില്‍ അനുവദിക്കില്ലെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.  സ്വവര്‍ഗാനുരാഗികള്‍ക്ക് സേനയില്‍ ഇടമനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധി സേനയില്‍ പ്രാവര്‍ത്തികമാക്കാനാവില്ല. പാക് — ചൈന അതിര്‍ത്തിയിലെ സ്ഥിതി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ കശ്മീരിലെ സ്ഥിതി മെച്ചപ്പെടാനുണ്ട്. താലിബാനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള യു എസ് ശ്രമത്തില്‍ ഇന്ത്യ പങ്കാളിയാകുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്ക് ചില താല്‍പര്യങ്ങളുണ്ടെന്നും കരസേന മേധാവി ഡല്‍ഹിയില്‍ പറഞ്ഞു.