വിവിപാറ്റുകള്‍ ആദ്യം എണ്ണില്ല, പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Web Desk
Posted on May 22, 2019, 1:56 pm

ന്യൂഡല്‍ഹി: വോട്ടെണ്ണുമ്പോള്‍ ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യം വിവിപാറ്റ് എണ്ണുന്നത് പ്രയോഗികമല്ലെന്നും ആദ്യം എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.

You May Also Like This: