18 April 2024, Thursday

Related news

March 28, 2024
March 5, 2024
September 11, 2023
September 8, 2023
August 23, 2023
June 26, 2023
June 25, 2023
June 24, 2023
June 23, 2023
June 13, 2023

മാവുങ്കലുടെ പക്കലുള്ള ചെമ്പോല തിട്ടൂരം: വ്യാജമാണെന്ന് പന്തളം കൊട്ടാരം, സത്യാവസ്ഥ അന്വേഷിക്കുമെന്ന് എഡിജിപി ശ്രീജിത്

Janayugom Webdesk
കൊച്ചി
September 30, 2021 3:21 pm

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ നിലവില്‍ സാമ്പത്തീക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ശബരിമലയുമായി ബന്ധപെട്ട വിവാദ ചെമ്പോല തിട്ടൂരത്തിന്റെ വസ്തുത പരിശോധിക്കും. മോന്‍സണിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നിനാകില്ലെന്നും എഡിജിപി വ്യക്തമാക്കി. മോന്‍സണിന്റെ കൈവശമുള്ള പുരാവസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിക്കും.

 


ഇതുകൂടി വായിക്കൂ: പ്രചരിക്കുന്നത് മോർഫ് ചെയ്ത ചിത്രം: മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി


 

പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തീക തട്ടിപ്പ് തെളിയിക്കാനാണ് പുരാവസ്തു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത്. ഇതിനായി പുരാവസ്തു വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും. അതേസമയം, നാലാമതൊരു കേസ് കൂടി മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാനല്‍ ഉടമയെന്ന നിലയില്‍ സാമ്പത്തീക  തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പുതുതായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ വിശദമായ മൊഴിയെടുപ്പിനും പരിശോധനകള്‍ക്കുമായി മോന്‍സനെ കലൂരില്‍ വീട്ടിലെത്തിച്ചു. എഡിജിപി ശ്രീജിത്ത് അല്‍പസമയത്തിനകം ഇവിടെയെത്തി മോന്‍സനെ ചോദ്യം ചെയ്യും. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും മോന്‍സനിന്റെ വീട്ടിലെത്തി തെളിവെടുക്കുന്നുണ്ട്. തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോകേണ്ടതുള്ളതിനാല്‍ മോന്‍സനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് കോടതിയില്‍ ഹാജരാക്കുമ്പോള്‍ വീണ്ടും കസ്റ്റഡി ആവശ്യപ്പെടാനാണ് നീക്കം.

അതിനിടെ മോണ്‍സനിന്റെ കൈവശമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് പന്തളം കൊട്ടാരം ആരോപിച്ചു. മോന്‍സന്‍ മാവുങ്കലുടെ പക്കലുള്ല ചെമ്പോല തിട്ടൂരത്തിന്റെ ആധികാരികത പരിശോധിക്കുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അറിയിച്ചു.

 

Eng­lish Sum­ma­ry: will probe in Chem­bo­la thirt­tooram : ADGP

 

You may like the video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.