21 April 2024, Sunday

Related news

April 15, 2024
April 4, 2024
March 18, 2024
March 12, 2024
March 11, 2024
March 10, 2024
March 1, 2024
March 1, 2024
February 26, 2024
February 17, 2024

ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തിയേക്കും

Janayugom Webdesk
മുംബൈ
August 13, 2021 4:35 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തിയേക്കുമെന്ന് സൂചന. പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാന്‍ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ രാഹുല്‍ ദ്രാവിഡിന് സാധ്യതയേറിയത്. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനാണ്. ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പോയി ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരൻ എന്ന നിലയിൽ താരങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവും ദ്രാവിഡിന് മുൻതൂക്കം നൽകുന്നു. പരിശീലക സ്ഥാനം ഒഴിയാന്‍ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള നടപടികളും ബിസിസിഐ ആരംഭിക്കാനൊരുങ്ങുകയാണ്.

2021 തീരുന്ന കരാർ ഇനി പുതുക്കാനില്ലെന്ന് രവി ശാസ്ത്രി ബോർഡ് അംഗങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇങ്ങനെയെങ്കില്‍ ടി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കും. ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് എന്നിവരും ശാസ്ത്രിക്കൊപ്പം പടിയിറങ്ങിയേക്കും.

Eng­lish sum­ma­ry: Rahul dravid may become the coach of Indi­an crick­et team

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.