രോഹിത് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുമോ?

Web Desk
Posted on July 09, 2019, 2:14 pm

ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളോടെ വമ്പന്‍ ഫോമിലാണ് രോഹിത് ശര്‍മ. ഇന്നത്തെ മത്സരത്തില്‍ ഈ ഫോം തുടര്‍ന്നാല്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ മറികടക്കാന്‍ പോകുന്നത്. 27 റണ്‍സ് കൂടി നേടിയാല്‍ ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന സച്ചിന്റെ റെക്കോഡ് രോഹിത് മറികടക്കും. ഇന്ത്യ ഫൈനല്‍ കളിച്ച 2003 ലോകകപ്പില്‍ 673 റണ്‍സടിച്ച സച്ചിനായിരുന്നു ടൂര്‍ണമെന്റിന്റെ താരം. ഈ ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്നായി രോഹിത് 647 റണ്‍സ് നേടിക്കഴിഞ്ഞു.

സെമിയില്‍ സെഞ്ചുറി തികച്ചാല്‍ ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോഡ് രോഹിത്തിന്റെ പേരിലാകും. നിലവില്‍ ആറു സെഞ്ചുറികളുമായി രോഹിത് സച്ചിനൊപ്പമുണ്ട്. സച്ചിന്‍ ആറു ലോകകപ്പുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ തന്റെ രണ്ടാമത്തെ മാത്രം ലോകകപ്പില്‍ തന്നെ രോഹിത് ഈ റെക്കോഡിനൊപ്പമെത്തി.

You May Also Like This: