Web Desk

തിരുവനന്തപുരം

May 23, 2021, 2:09 pm

ലോക്ക്ഡൗൺ ജൂൺ മാസത്തിലും തുടരുമോ? വ്യക്തത വരുത്തി ആരോഗ്യമന്ത്രി വീണ ജോർജ്‌

Janayugom Online

കേരളത്തിൽ കൊവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എന്നാല്‍ ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു. അതേസമയം നേരത്തേ തന്നെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗമാണ് ബ്ലാക്ക് ഫംഗസ്. പക്ഷേ മരണനിരക്ക് വളരെ കുറവായിരുന്നു. കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്നും ഡിആര്‍ഡിഒയുടെ പ്രതിരോധ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നുവെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. 

ENGLISH SUMMARY:Will the lock­down con­tin­ue in June? Health Min­is­ter Veena George clarified
You may also like this video