Friday
22 Feb 2019

സെറീന- കെര്‍ബര്‍ ഫൈനല്‍

By: Web Desk | Thursday 12 July 2018 10:53 PM IST

ലണ്ടന്‍:

വിംബിള്‍ഡന്‍ വനിതാഫൈനലില്‍ യുഎസിന്റെ സെറീന വില്യംസും ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറും ഏറ്റുമുട്ടും. സെറീന വില്യംസുമായി 2016 ഫൈനലില്‍ തോറ്റ കെര്‍ബര്‍ക്ക് ഇതൊരു മധുര പ്രതികാരത്തിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. സെറീനയ്ക്ക് ഇത് കരിയറിലെ 24ാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായുള്ള അവസരവും കൂടിയാണ്.

പതിനൊന്നാം സീഡായ കെര്‍ബര്‍ പന്ത്രണ്ടാം സീഡായ ജെലീന ഒസ്റ്റാപെങ്കൊയ്‌ക്കെതിരെ ആധികാരികമായ വിജയത്തോടെയാണ് ഫൈനലില്‍ ഇടം നേടിയത്. സ്‌കോര്‍ 6-3, 6-3. ജൂലിയ ജോര്‍ജസിനെ 6-2, 6-4 എന്ന സ്‌കോറിന് തകര്‍ത്താണ് സെറീന ഫൈനലിലെത്തിയത്.