Web Desk

ലണ്ടൻ:

April 02, 2020, 9:04 am

കോവിഡ്: വിംബിള്‍ഡണ്‍ റദ്ദാക്കി; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Janayugom Online

ടെന്നീസിലെ ഏറ്റവും പഴക്കമേറിയ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഈ വര്‍ഷം ഉണ്ടാകില്ല. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കുകയാണെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്.

ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്. 1914‑ലും 1947‑ലുമായിരുന്നു ഇത്.വിംബിൾഡൺ റദ്ദാക്കിയതോടെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കൊറോണയെത്തുടർന്ന് നീട്ടിവെച്ചിരുന്നു.

ENGLISH SUMMARY: Wim­ble­don set to be cancelled

YOU MAY ALSO LIKE THIS VIDEO