വിന്നി മണ്ടേല അന്തരിച്ചു

Web Desk
Posted on April 02, 2018, 8:42 pm

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തില്‍ മണ്ഡേലയോടൊപ്പം പോരാടിയ ഇവരെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. 1996ലാണ് ഇരുവരും വിവാഹമോചിതരായത്.

27 വര്‍ഷത്തെ തടവറക്കാലത്തിന് ശേഷം പുറത്തുവരുന്ന നെല്‍സണ്‍ മണ്ടേലക്കൊപ്പം കൈയുയര്‍ത്തി ജനത്തെ അഭിവാദ്യം ചെയ്യുന്ന വെന്നിയുടെ ചിത്രം പ്രശസ്തമാണ്.