ദേശീയ പണിമുടക്കും ഗ്രാമീണ ബന്ദും വിജയിപ്പിക്കുക: സിപിഐ

Web Desk
Posted on January 06, 2020, 10:14 pm

ന്യൂഡൽഹി: ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കും ഗ്രാമീണ ബന്ദും വിജയിപ്പിക്കാൻ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. നമ്മുടെ സമ്പദ്ഘടനയുടെ ദയനീയാവസ്ഥയും രാജ്യത്ത് നിലനിൽക്കുന്ന കാർഷിക പ്രതിസന്ധിയും സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനും ജനങ്ങളിലെത്തിക്കുന്നതിനുമാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിനും കർഷക സംഘടനകൾ ഗ്രാമീൺ ബന്ദിനും ആഹ്വാനം നൽകിയിരിക്കുന്നത്. സമ്പദ്ഘടനയുടെ മാന്ദ്യം ബാധിച്ച തൊഴിലാളികളെയും കർഷകരെയും സാധാരണ ജനവിഭാഗങ്ങളെയും സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം ദേശീയ പൗരത്വ ഭേദഗതി നിയമം. പൗരത്വ രജിസ്റ്റർ, ജനസംഖ്യാ പട്ടിക എന്നിങ്ങനെയുള്ള അജണ്ടകളുമായി വിഭജിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയങ്ങളെ തിരിച്ചുവിടാനും സമൂഹത്തെ വിഭജിക്കാനുമുള്ള സർക്കാർ ശ്രമങ്ങൾക്കെതിരായ താക്കീതായി പണിമുടക്കും ബന്ദും കാണണമെന്നും വൻ വിജയമാക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.

Eng­lish sum­ma­ry: Win­ning Nation­al Strike and Vil­lage Band: CPI

‘you may also like this video’