തൊടുപുഴ: ജനുവരി 8ന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിനും പൊതുപണിമുടക്കിനെ
പിന്തുണച്ചുകൊണ്ട് അഖിലേന്ത്യാ കിസാൻസംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള ഗ്രാമീണ ഹർത്താലും വിജയിപ്പിക്കാൻ അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന മോഡി സർക്കാർ നിരന്തരമായി കർഷക ദ്രോഹ നയങ്ങളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ സർക്കാർ അധികാരം
നിർത്തിയ ശേഷം കാർഷീക മേഖല കടുത്ത തിരിച്ചടികളെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വൻ തോതിലുള്ള ഉൽപ്പാദന തകർച്ചയാണ് കൃഷിക്കാർ
നേരിടുന്നത്. ഇതിന്റെ ഫലമായി കൃഷിക്കാർ കടുത്ത സാമ്പത്തീക പ്രതിസന്ധികളിൽപെടുകയും കടബാധ്യത ഊരാക്കുടുക്കായി മാറുകയും ചെയ്തിട്ടുണ്ട്. കടത്തിന്റെ
പേരിൽ ലക്ഷക്കണക്കിന് കർഷകർ ജീവനൊടുക്കിയ ലോകത്തെ ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് പറയുമ്പോൾ വലിയ അപമാനമാണ് ലോകത്തിന്റെ മുമ്പിൽ ഈ കർഷക രാജ്യം ഏറ്റുവാങ്ങുന്നത്. പുത്തൻ സാമ്പത്തീക നയത്തിന്റെ ഫലമായി ആരംഭിച്ചതും മോഡിയുടെ ഭരണം വന്നതിന് ശേഷം അതിവേഗതയിൽ
നടപ്പിലാക്കുന്നതുമായ കോർപ്പറേറ്റ് വൽക്കരണ നയസമീപനങ്ങൾ ഈ ദുരിതത്തിലേക്ക് കർഷകരെയും മറ്റ് ജനസാമാന്യങ്ങളെയും എത്തിച്ചിരിക്കുന്നത്. ഈ നയങ്ങൾ തിരുത്തിക്കുന്നതിന് വേണ്ടി കിസാൻസഭയും മറ്റ് കർഷക സംഘടനകളും ചേർന്ന് നടത്തുന്ന ഉജ്ജ്വലമായ പോരാട്ടങ്ങളുടെ ഭാഗമായി പണിമുടക്കിനെയും ഗ്രാമീണ ജനതയുടെ പോരാട്ടത്തെയും വളർത്തിയെടുക്കാൻ കിസാൻസഭ ജില്ലാ സെക്രട്ടറി മാത്യൂ വർഗീസും പ്രസിഡന്റ് സി എ ഏലിയാസും അഭ്യർത്ഥിച്ചു.
English summary: Winning strike and rural hartal: Kisan Sabha
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.