ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ശു​ക്ക​ൾ​ക്ക് കോ​ട്ട് നി​ർ​മി​ക്കാ​നൊ​രു​ങ്ങി ബിജെപി

Web Desk
Posted on November 24, 2019, 12:25 pm

ല​ക്നോ: ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ശു​ക്ക​ൾ​ക്ക് കോ​ട്ട് നി​ർ​മി​ക്കാ​നൊ​രു​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ. അ​യോ​ധ്യ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ് ച​ണം കൊ​ണ്ട് നി​ർ​മി​ച്ച കോ​ട്ടു​ക​ൾ പ​ശു​ക്ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ 1200 പ​ശു​ക്ക​ൾ​ക്കാ​ണ് കോ​ട്ടു​ക​ൾ ന​ൽ​കു​ക.

‘ശൈത്യകാലത്ത് തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്ക് ചണം കൊണ്ടുള്ള കോട്ടുകള്‍ നിര്‍മ്മിക്കുന്നു. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച്‌ കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷണം നടത്തും. പദ്ധതി വിജയകരമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കും’- അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു.