Wednesday
24 Jul 2019

ദൈവപ്രീതിയ്ക്ക് വേണ്ടി ഉപവാസം നടത്തിയ 15 കാരന് ദാരുണാന്ത്യം

By: Web Desk | Friday 7 September 2018 1:06 PM IST


വിസ്‌കോണ്‍സിന്‍: ദൈവപ്രീതിയ്ക്ക് വേണ്ടി കുടുംബത്തോടൊപ്പം 40 ദിവസം ഉപവാസം നടത്തിയ 15 കാരന് ദാരുണാന്ത്യം. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ റീഡ്ബര്‍ഗിലാണ് സംഭവം.

ദമ്പതികളുടെ11 വയസുള്ള മറ്റൊരു മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ജൂലൈ 19 നാണ് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച്‌ കുടുംബം ഉപവാസം ആരംഭിച്ചത്. എന്നാല്‍ വിശപ്പ് സഹിക്കാനാവാതെ മൂത്തമകന്‍ മരിക്കുകയുണ്ടായി. മകന്‍ മരിച്ചെന്ന വിവരം പിതാവ് റീഡ്ബര്‍ഗ് തന്നെയാണ് പൊലീസിനെ അറിയിച്ചത്.

പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ അവശനിലയിലുളള ഭാര്യയേയും 11 വയസുള്ള കുട്ടിയേയും കണ്ടെത്തി. ഉടന്‍ തന്നെ ഇരുവരെയും മാഡിസനിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Related News