August 14, 2022 Sunday

Related news

December 22, 2021
July 29, 2021
June 18, 2021
February 28, 2021
January 21, 2021
October 25, 2020
September 7, 2020
August 23, 2020
August 6, 2020
February 23, 2020

ഒന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വിവാഹ മോചനത്തിനൊരുങ്ങി പ്രമുഖ നടി

Janayugom Webdesk
December 13, 2019 2:56 pm

ഒന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വിവാഹ മോചനത്തിനൊരുങ്ങി ശ്വേതാ ബസു. ശ്വേത തന്നെയാണ് വേർപിരിയുന്നതുമായി ബന്ധപ്പെട്ട വാർത്ത പുറത്തു വിട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞു ഒരു വര്ഷം തികയുന്നതിനു മുൻപേ താരത്തിന്റെ ഇത്തരത്തിലൊരു വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. സോഷ്യൽ മീഡിയ വഴിയാണ് വിവാഹ മോചനത്തിനൊരുങ്ങുന്ന കാര്യം താരം വ്യക്തമാക്കിയിരിക്കുന്നത്. കുറച്ചു മാസങ്ങളായി ഇതേ പറ്റി ചിന്തിക്കുന്നതായും ഇരുവരും ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും കുറിപ്പിൽ പറയുന്നു. പകരം വെക്കാനില്ലാത്ത ഓർമ്മകൾ നൽകിയതിനും കൂടെ നിന്നതിനും നന്ദി പറയുന്നതായും. ഇനിയുളള ജീവിതത്തിന് എല്ലാവിധ ആശംസകൾ നേരുന്നതായും കുറിപ്പിൽ പറയുന്നു.

ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ശ്വേതാ ബസുവും രോഹിത്ത് മിതാലയും തമ്മിലുള്ള വിവാഹം നടന്നത്.

രണ്ട് വർഷം മുൻപ് സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് വലിയ വാർത്തയാവുകയും ചെയ്തു. കുടുംബം പുലർത്താൻ വേണ്ടിയാണ് താൻ വേശ്യാവൃത്തി സ്വീകരിച്ചതെന്നായിരുന്നു നടി അന്ന് പറഞ്ഞത് ഇതും വലിയ രീതിയിൽ ചർച്ചയായി. വിവാദങ്ങളിൽ കുടുങ്ങിയതോടെ കരിയർ ബ്രേക്ക് ആയെങ്കിലും മിനിസ്ക്രീനിലൂടെ നടി തിരിച്ച് വരവ് നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.