‘സാറേ ഈ രോമം എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ’, ആരോപണവുമായി പ്രൊജക്റ്റ് ഡിസൈനർ

Web Desk
Posted on November 29, 2019, 5:12 pm

ഇപ്പോള്‍ സോഷ്യൽ മീഡിയയും സിനിമാ ലോകവും ഷെയിൻ നിഗത്തിന്റെ പിന്നാലെയാണ്. ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് എന്ന സംവിധായകൻ ഒരുക്കുന്ന വെയിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർമ്മാതാക്കളുടെ സംഘടന ഇനി മുതൽ ഷെയിനുമായി സഹകരിക്കില്ലാ എന്ന് തീരുമാനവും എടുത്തു. എന്നാൽ ഇതിനു പിന്നാലെ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് ഷെയിൻ അഭിനയിച്ച ഉല്ലാസം എന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ. ഉല്ലാസം ടീമിനെ ചതിച്ചാണ് ശരത് എന്ന സംവിധായകൻ ഷെയിൻ നിഗമിനെ അവരുടെ സിനിമയിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നും ഇപ്പോൾ ആ ചതിയുടെ ഫലം അവർ തന്നെ അനുഭവിക്കുകയാണ് എന്നുമാണ് ഷാഫി ചെമ്മാട് തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ദൈവം വലിയവനാണ്, ഡയറക്ടർ ശരത് സാറേ ഈ രോമം എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ . ഈ ശരത് എന്ന ഡയറക്ടർ ഞങ്ങളുടെ ഉല്ലാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ഇടയിൽ നിന്നും ഷെയിൻ നിഗത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിങ്ങിനു (കൂടൽ മാണിക്യം ഉത്സവം വർഷത്തിൽ ഒരിക്കലേ ഉണ്ടാവു എന്ന് കരഞ്ഞു പറഞ്ഞത് കൊണ്ടും ഉല്ലാസം സിനിമയുടെ അപ്പിയറൻസിനു ഒരു ദോഷവും വരില്ലെന്നും പറഞ്ഞത് കൊണ്ട് വിട്ടു) വിട്ടു കൊടുത്തിട്ടു ( ഈ പറയുന്ന വെയിൽ എന്ന സിനിമയുടെ) ഷെയിൻ നിഗമിന്റെ താടി ഫുൾ വടിപ്പിച്ചിട്ടു (ഉല്ലാസം സിനിമയിൽ ഫുൾ താടി വെച്ചിട്ടാണ് കാരക്റ്റെർ) വിട്ടവനാണ്. ചോദിച്ചപ്പോൾ പറഞ്ഞത് എന്റെ കാരക്ടർ ഇതാണ് എന്നാണ്. മറ്റു സിനിമകൾക്ക് പോവാനാവാതെ നൂറോളം വരുന്ന ഈ സിനിമയുടെ ടെക്‌നീഷ്യന്മാർ, ആർട്ടിസ്റ്റുകൾ രണ്ടു മാസത്തോളം കാത്തിരുന്നതിനു ശേഷം ഷെയിൻ നിഗത്തിന്റെ താടിയും മുടിയും പഴയ പോലെ ആയതിനു ശേഷമാണു ഷൂട്ടിംഗ് പുനരാരംഭിക്കാനായത്. ഇത് ആരെയും കുറ്റപ്പെടുത്താനല്ല . പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. ദൈവം വലിയവനാണ്. വിശദീകരണം വേണ്ടവർ ഇൻബോക്സിൽ വരിക.