March 30, 2023 Thursday

Related news

March 21, 2023
March 18, 2023
March 5, 2023
October 2, 2022
August 7, 2022
August 6, 2022
April 2, 2022
March 17, 2022
March 2, 2022
October 26, 2020

സുമനസ്സുകളുടെ സഹായത്താൽ മാറ്റിവെച്ച ശിവനന്ദ ജീവിതത്തിലേക്ക്

Janayugom Webdesk
പാലക്കാട്
March 18, 2023 12:20 pm

മജ്ജ മാറ്റൽ ശസ്ത്രക്രിയ നടന്ന ഒറ്റ പ്പാലം സ്വദേശി ശിവനന്ദ എന്ന ഏഴു വയസ്സുകാരി മെല്ലെ ജീവിതത്തിലേക്ക് മടങ്ങുന്നു ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് കഴിഞ്ഞ മാസമാണ് ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് നടന്നത്. കുട്ടിയുടെ ചികിത്സാ സഹായ വാർത്ത ജനയുഗവും റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ ഡിസ്ചാർജ്ജും തുടർ ചികിത്സയും വേണമെങ്കിൽ ഇനിയും 8 ലക്ഷത്തോളം രൂപ കൂടി കണ്ടെത്തേണ്ടിവരുമെന്ന് കുട്ടിയുടെ അമ്മ രാധിക പറയുന്നു.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നൽകിയ സഹായ അപേക്ഷകളിലും മാസം രണ്ടു കഴിഞ്ഞിട്ടും തീരുമാനം ആയില്ലെന്നും ശിവനന്ദയുടെ കുടുംബം ആരോപിച്ചു ബാലാവകാശ കമ്മീഷൻ ഈ കുട്ടിയുടെ ചികിത്സയ്ക്കു ആവശ്യമായ സാമ്പത്തിക സഹായം നൽകുവാൻ ഉത്തരവ് നൽകി യിട്ടുണ്ടെങ്കിലും അതും നടപ്പിലായില്ലെന്നും ആശുപത്രിയിൽ കുട്ടിയെ പരിചരിക്കുന്ന മാതൃസഹോദരി രാജി പറഞ്ഞു. മാധ്യമങ്ങളുടെ സഹായത്തോടെയിൽപരം രൂപയാണ് മജ്ജ മാറ്റിവയ്ക്കലിന് ഇതുവരെ ചെലവ് ആയത്.
അന്ന് പേര് വെളിപ്പെടുത്താൻ പോലും തയ്യാറാകാതെ ലക്ഷങ്ങൾ നൽകിയവരെ ഈ അമ്മയും മകളും നിറകണ്ണുകളോടെ നന്ദി പറയുന്നു പൂർണമായി ജീവിതത്തിലേക്ക് മടങ്ങുന്നതിന് സഹായവും ഇവർ അഭ്യർത്ഥിച്ചു. 

Eng­lish Sum­ma­ry: With the help of well-wish­ers, Shiv­nan­da was put to life

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.