അഹമ്മദാബാദ്: വിവിധ അർധ സൈനിക വിഭാഗങ്ങളെ ലയിപ്പിക്കാനുള്ള നപടികളുമായി മോഡി സർക്കാർ. അർധ സൈനിക വിഭാഗങ്ങളുടെ എണ്ണം കുറച്ച് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇതിന്റെ ആദ്യപടിയായി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചു. ആദ്യഘട്ടത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ( ഐടിബിപി), സശസ്ത്ര സമീബെൽ( എസ്എസ്ബി) എന്നീ അർധസൈനിക വിഭാഗങ്ങളെ ലയിപ്പിക്കാനാണ് തീരുമാനം.
ചൈനയുമായുള്ള 3,488 കിലോമീറ്റർ അതിർത്തി സംരക്ഷണമാണ് ഐടിബിപി നിർവഹിക്കുന്നത്. നേപ്പാളുമായുള്ള 1751 കിലോമീറ്റർ, ഭൂട്ടാനുമായുള്ള 699 കിലോമീറ്റർ അതിർത്തിയുമാണ് എസ്എസ്ബി സംരക്ഷിക്കുന്നത്. കാർഗിൽ യുദ്ധത്തെ തുടർന്ന് ഉയരുന്നുവന്ന ഒരു അതിർത്തി ഒരു സേന എന്ന ആശയത്തെ ആധാരമാക്കിയാണ് ഇപ്പോഴുള്ള ലയന നടപടികൾ. സിആർപിഎഫിനെ തീവ്രവാദ വിരുദ്ധ നടിപടികൾക്ക് നേതൃത്വം നൽകുന്ന ദേശീയ സുരക്ഷാ ഗാർഡുമായി ( എൻഎസ്ജി) ലയിപ്പിക്കാനാണ് മറ്റൊരു നിർദ്ദേശം. മൂന്ന് ലക്ഷത്തോളം വരുന്ന സിആർപിഎഫ് ജവാൻമാരെ കൂടുതൽ ശാരീരിക ക്ഷമതയുള്ളതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സർക്കാരിന്റെ പരിഗണനയിലാണ്.
You may also like this video
English summary: With the steps of merging the various paramilitary forces
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.