16 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 17, 2024
July 16, 2024
July 14, 2024
June 27, 2024
April 8, 2024
April 2, 2024
March 26, 2024
February 18, 2024
December 8, 2023
November 23, 2023

തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്റ് ഫീ ഇനത്തിൽ വൻ വർദ്ധന വരുത്തിയ നടപടി പിൻവലിയ്ക്കുക: നവയുഗം

Janayugom Webdesk
ദമ്മാം
June 27, 2024 6:52 pm

തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർദ്ധന വരുത്തിയ നടപടി പിൻവലിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും.

മലയാളി പ്രവാസികൾക്ക് വൻതിരിച്ചടിയാണ് യൂസർഫീ വർദ്ധിപ്പിയ്ക്കാനുള്ള ഈ തീരുമാനം. ഇതോടെ വിമാനടിക്കറ്റുകൾക്ക് വില വർദ്ധിയ്ക്കുകയും, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ചിലവേറുകയും ചെയ്യും. സീസൺ സമയത്തു വിമാനടിക്കറ്റ് നിരക്ക് തോന്നുന്ന പോലെ ഉയർത്തി വിമാനകമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് പുറമെയാണ് ഈ ഭാരവും പ്രവാസികളുടെ മേൽ വരുന്നത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിച്ചു അദാനി ഗ്രൂപ്പിന് വിറ്റതിന് ശേഷം, യാത്രക്കാരെ പിഴിഞ്ഞു കാശുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, പാർക്കിങ് ഫീ മുതൽ യൂസർ ഫീ വരെ പല സമയങ്ങളിലായി വർദ്ധിപ്പിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഇങ്ങനെ യാത്രക്കാരെ പിഴിയുന്നതിന് മോഡി സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട്.

അദാനി ഗ്രൂപ്പിന്റെ ഈ നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും പ്രവാസലോകത്തു നിന്നും ഉയരേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

Eng­lish Sum­ma­ry: With­draw huge hike in user devel­op­ment fee at Thiru­vanan­tha­pu­ram air­port; Navayugom

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.