December 3, 2022 Saturday

Related news

September 20, 2022
December 8, 2020
October 12, 2020
September 11, 2020
August 11, 2020
June 30, 2020
February 23, 2020
February 13, 2020

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് ഭേദഗതി വിജ്ഞാപനം പിന്‍വലിക്കുക: കാനം

Janayugom Webdesk
തിരുവനന്തപുരം
August 11, 2020 10:16 pm

2006‑ലെ പരിസ്ഥിതി ആഘാത നിർണ്ണയം സംബന്ധിച്ച വിജ്ഞാപനത്തില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാർച്ച് 23ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം രാജ്യത്ത് വലിയ തോതില്‍ പരിസ്ഥിതി നാശം സംഭവിക്കാന്‍ കാരണമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വിജ്ഞാപനം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര വനം പരിസ്ഥിതികാര്യ മന്ത്രിക്കും അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കരട് വിജ്ഞാപനം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ഭീഷണി സൃഷ്ടിക്കുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടേയും വിവിധ ഹൈക്കോടതികളുടേയും വിധിന്യായങ്ങൾക്ക് വിരുദ്ധമാണ് ഈ വിജ്ഞാപനം. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് ഈ കരട് വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം പ്രസിദ്ധീകരിച്ചതിനാൽ കാണുവാനോ വായിച്ച് മനസിലാക്കി അഭിപ്രായം പ്രകടിപ്പിക്കുവാനോ സാധിച്ചിട്ടില്ല. പ്രാദേശിക ഭാഷകളിലൊന്നുംതന്നെ ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ ലജ്ജാകരമാണ്. മന്ത്രിസഭയുടെ അധികാരത്തിന്റെ ദുർവിനിയോഗമാണെന്നും കത്തിൽ കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.