തെലങ്കാന: ബലാത്സംഗക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് 21 ദിവസത്തിനകം വധശിക്ഷ നൽകാനുള്ള ആന്ധ്രപ്രദേശ് ദിശ ബിൽ 2019 (ആന്ധ്രാപ്രദേശ് ക്രിമിനൽ നിയമ ഭേദഗതി നിയമം 2019) ആന്ധ്രപ്രദേശ് നിയമസഭ പാസാക്കി.
ബലാത്സംഗം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് 21 ദിവസത്തിനകം വധശിക്ഷ നൽകാനും ഇത്തരം കേസുകളിൽ വിചാരണ വേഗത്തിലാക്കാനുമാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ട് ബില്ലുകൾ നേരത്തെ ആന്ധ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു.
ഈ നിയമം ബലാത്സംഗ കുറ്റങ്ങളിൽ ഉണ്ടാകുന്ന ക്രിമിനൽ നടപടിക്രമങ്ങളിൽ ഭേദഗതി വരുത്താൻ ശ്രമിക്കുന്നതാണ്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കാനും വിചാരണ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും മൊത്തം 21 പ്രവൃത്തി ദിവസത്തിനുള്ളിൽ ശിക്ഷ നടപ്പിൽ വരുത്തണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ പ്രത്യേക കോടതി വേണമെന്ന ആവശ്യവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കാനാണ് അനുമതി നൽകിയത്.
ബലാത്സംഗം, കൂട്ട ബലാത്സംഗം, ആസിഡ് ആക്രമണം, പോക്സോ കേസുകൾ എന്നിവ ഈ കോടതികൾ പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.