ലോകകപ്പ് ക്രിക്കറ്റ്; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 322 റണ്‍സ് വിജയലക്ഷ്യം

Web Desk
Posted on June 17, 2019, 7:03 pm

വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 322 റണ്‍സ്. നിശ്ചിത 50  ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാര്‍ അടിച്ചുകൂട്ടിയത്. ക്രിസ്ഗെയില്‍ പൂജ്യത്തിന് പുറത്തായെങ്കിലും ഹോപ്പ് 96 റണ്‍സ്, ലെവിസ് ‑70 റണ്‍സ് ഹെഡ്മെയര്‍— 26 ബോളില്‍ 50 റണ്‍സുമെടുത്തു. ബംഗ്ലാദേശിനായി മുഹമ്മദ് സെയ്ഫുദ്ദീനും മുസ്താഫിസൂര്‍ റഹ്മാനും 3 വീതം വിക്കറ്റും ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസ്സന്‍ രണ്ട് വിക്കറ്റും നേടി.

YOU MAY LIKE THIS VIDEO