ഏഴുവയസുകാരനെ എഴുപത്തഞ്ചുകാരി കഴുത്തറുത്തു കൊന്നു

Web Desk
Posted on March 23, 2019, 11:19 am

സ്വിറ്റ്‌സര്‍ലാന്റിൽ ഏഴുവയസുകാരനെ എഴുപത്തഞ്ചുകാരി കഴുത്തറുത്തു കൊന്നു. സ്കൂളിൽ നിന്നും തിരിച്ച് മടങ്ങും വഴിയാണ് വൃദ്ധ കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. എന്നാൽ ഇതിനു പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വയോധിക പൊലീസ് കസ്റ്റഡിയിലാണ്.

കുട്ടിയുടെ അധ്യാപികയാണ് ഗുരുതരമായി പരിക്കേറ്റ് തറയില്‍ വീണ് കിടന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രോസിക്യൂട്ടറിന്റെ മുന്‍പില്‍ ഹാജരായി കുട്ടിയെ ആക്രമിച്ച വിവരം അറിയിച്ചത് വയോധിക തന്നെയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് മാനസികമായ എന്തെങ്കിലും കുഴപ്പുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അത് അറിഞ്ഞാല്‍ മാത്രമെ കുട്ടിയുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമാകു.