നിർഭയ സംഭവം പാഠമാക്കിയില്ല; ഓടുന്ന ബസില്‍ വീണ്ടും പീഡനം

Web Desk

ലഖ്​നോ

Posted on June 18, 2020, 6:13 pm

ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസില്‍ പീഡനം. പ്രതാപ്​ നഗറില്‍ നിന്ന്​ നോയിഡയിലെ ഗൗതംബുദ്ധ നഗറിലേക്ക് പോയ ബസിലാണ് സംഭവം നടന്നത്. ബുധനാഴ്​ച പുലര്‍ച്ചെ ​എ.സി സ്ലീപര്‍ ബസിലാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിക്ക് നേരെ അക്രമം നടന്നത്. രണ്ട് മക്കളുമൊത്ത് യുവതി ഭര്‍ത്താവിന്റെ നോയിഡയിലെ വീട്ടിലേക്ക് പോവുകയായിരുന്നു.

ബസിലുണ്ടായിരുന്ന പന്ത്രണ്ട് യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. ലഖ്​നോവിനും മഥുരക്കുമിടയില്‍ ബസ് എത്തിയപ്പോഴാണ് യുവതിക്കെതിരെ അതിക്രമമുണ്ടായത്​.ബസില്‍ രണ്ട്​ ഡ്രൈവര്‍മാരും കണ്ടക്​ടറുമാരും ഉണ്ടായിരുന്നു. ഡ്രൈവറാണ്​ യുവതിയെ ബലാത്സംഗം ചെയ്​തതെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:Woman alleges rape by dri­ver on pri­vate bus to Noi­da
You may also like this video