Site iconSite icon Janayugom Online

ആലപ്പുഴയില്‍ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ ചാരുംമൂടില്‍ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റില്‍. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56)യാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയിൽ പാറപ്പുറത്ത് വടക്കേതിൽ ബിപിൻ (29) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 29 ന് രാത്രി 11.30ന് ആണ് സംഭവം.

രാജു മരുമകളോട് കുട്ടിയെ വേണ്ടരീതിയിൽ പരിചരിക്കാത്തതു സംബന്ധിച്ച് വഴക്ക് ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ശ്രീലക്ഷ്മി സുഹൃത്ത് ബിപിനെ അറിയിക്കുകയും ബിപിൻ എത്തി രാജുവിനെ ആക്രമിക്കുകയുമായിരുന്നു. ബൈക്കിൽ വീട്ടിലേക്കു വന്ന രാജുവിനെ വീടിന് സമീപം വഴിയരികിൽ കാത്തുനിന്ന ഹെൽമറ്റ് ധരിച്ച ‘അജ്ഞാതൻ’ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: woman and her friend were arrest­ed for try­ing to kill her hus­band’s father

You may also like this video

Exit mobile version