26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025
January 25, 2025
January 25, 2025
January 25, 2025
January 25, 2025
January 25, 2025

അംഗൻവാടിയിൽ നിന്നും പോഷകാഹാരം വാങ്ങാനെന്ന വ്യാജേന ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

Janayugom Webdesk
ചങ്ങനാശേരി
November 23, 2021 5:53 pm

അംഗൻവാടിയിൽ നിന്നും പോഷകാഹാരം വാങ്ങാനെന്ന വ്യാജേന ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ. തൃക്കൊടിത്താനം ചാഞ്ഞോടി വിമലാ ഭവനിൽ ഡോണ (26) ആണ് തൃക്കൊടിത്താനം പൊലീസ് പിടികൂടിയത്. വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുന്നതും  സമീപവാസിയുമായ തൃക്കൊടിത്താനം അമര പുതുപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാറി(32 )നൊപ്പമാണ് ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയെ  ഉപേക്ഷിച്ച്  യുവതി പോയത്. ഇക്കഴിഞ്ഞ 11നായിരുന്നു കേസിനാസ്ദപദമായ സംഭവം.

അംഗൻവാടിയിൽ നിന്നും കുട്ടിക്ക് പോഷകാഹാരം വാങ്ങുന്നതിനായി പോകുകയാണെന്ന് പറഞ്ഞ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ കാണാതെ വന്നതിനെ തുടർന്ന്, വീട്ടുകാർ അന്വേഷണം നടത്തി. തുടർന്ന്, യുവതിയുടെ ഫോണും മറ്റ് സാധനങ്ങളും വീട്ടിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന്, ഫോൺ വീട്ടുകാർ പരിശോധിക്കവെ, ഫേസ്ബുക്ക് മെസജറിൽ സമീപവാസിയായ യുവാവിന് അയച്ച മെസേജുകൾ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, യുവതിയുടെ ഭർത്താവ് ഗോകുൽ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന യുവാവിനെയും കാണാനില്ലെന്ന് കണ്ടെത്തി.

ശ്യാമിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ആദ്യം പളനിയും പിന്നീട്, ബാംഗ്ലൂരും ആണ് ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. മാതാവിന്റെ പരിചരണം ലഭിക്കാതെ വന്ന കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കുട്ടിയുടെ പിതാവ് കോടതിയുടെ നിയമസഹായവും തേടി. തുടർന്ന് കോടതി പൊലീസിനോട്  പ്രതികളെ പിടികൂടാൻ ആവശ്യപ്പെട്ടു. 22ന്

ബംഗളുരുവിൽ നിന്നും യുവതിയെയും സമീപവാസിയായ യുവാവിനെയും പൊലീസ് പിടികൂടി. വിവാഹേതര ബന്ധങ്ങളുടെ കേസുകൾ സ്റ്റേഷൻ പരിധിയിൽ ദിനം പ്രതി വർദ്ധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈ എസ് പി ശ്രീകുമാർ നിർദേശത്തെ തുടർന്ന് സിഐ അജീബ്, എസ്ഐ അഖിൽ ദേവ് , എസ്ഐ മനോജ് , സിപിഒ സജിത്ത്, രജിതാ മോൾ എന്നിവരുടെ സംഘമാണ്  പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

eng­lish sum­ma­ry; Woman arrest­ed for aban­don­ing one-year-old child and going with boyfriend

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.